ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ ക​ർ​ഷ​ക​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: കൃ​ഷി​യി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ ക​ർ​ഷ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ​ന​ഗ​ര ത​ണ്ട ഗ്രാ​മ​ത്തി​ലെ ശി​വാ​ജി റാ​ത്തോ​ഡാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഇ​യാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് 179 ക​ഞ്ചാ​വ് ചെ​ടി​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​വ 63.86 കി​ലോ വ​രും. വി​പ​ണി​യി​ൽ 25.54 ല​ക്ഷം വി​ല​വ​രു​ന്ന​താ​ണി​ത്. പ​രു​ത്തി​ച്ചെ​ടി​ക​ൾ​ക്കും മ​റ്റു വി​ള​ക​ൾ​ക്കു​മി​ട​യി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ന​ട്ടി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ചി​ന്താ​കി, സാ​ന്താ​പു​ർ പൊ​ലീ​സ് സം​യു​ക്ത റെ​യ്ഡ് ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വ് കൃ​ഷി പി​ടി​ച്ച​ത്.

വി​ജ​യ​ന​ഗ​ര എ​സ്.​പി ച​ന്ന​ബ​സ​വ​ണ്ണ നേ​തൃ​ത്വം ന​ൽ​കി. ക​ർ​ഷ​ക​നെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം സാ​ന്താ​പു​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Farmer arrested for growing ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.