Posted On
date_range Updated On
date_range കർണാടകയിലെ ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പ് തീയതികൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജൂൺ 18ന് വോട്ടെടുപ്പ് നടക്കും. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായ ബി.കെ. ഹരിപ്രസാദ്, നസീർ അഹമ്മദ്, ഗോവിന്ദ രാജു, എൻ . നാഗരാജു (എം.ടി.ബി), പ്രതാപ് സിംഹ നായക് കെ, തിപ്പനപ്പ, സുനിൽ വല്യപൂർ എന്നിവരുടെ കാലാവധി ജൂൺ 30ന് അവസാനിക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ഒന്നിന് നടക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ട്. നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ജൂൺ ഒമ്പതിന് നടക്കും. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11നും വോട്ടെണ്ണൽ ജൂൺ 18 നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.