ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ൻ​സൂ​ർ അ​ലി​ഖാ​നൊ​പ്പം പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന കെ.​പി.​സി.​സി മൈ​നോ​റി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഹെ​ബ്ബാ​ൾ

ബം​​ഗ​ളൂ​രു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി മ​ല​യാ​ളി​ക​ൾ

ബം​​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മ​ൻ​സൂ​ർ അ​ലി​ഖാ​നു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി മ​ല​യാ​ളി​ക​ൾ. കെ.​പി.​സി.​സി മൈ​നോ​റി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഹെ​ബ്ബാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് ക​ർ​ണാ​ട​ക​യു​ടെ​യും മ​റ്റു മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ണ്ഡ​ല​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

മ​ല​യാ​ളി വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ടും വോ​ട്ട​ർ​മാ​ർ​ക്ക് നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യും ക​ൺ​വെ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചും മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ പ്ര​ചാ​ര​ണ​ത്തി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​വു​ക​യാ​ണ് മ​ല​യാ​ളി കൂ​ട്ടാ​യ്മ. സ്ഥാ​നാ​ർ​ഥി മ​ൻ​സൂ​ർ അ​ലി ഖാ​ൻ, മു​ൻ മ​ന്ത്രി എ​ച്ച്. നാ​ഗേ​ഷ്, ബം​ഗ​ളൂ​രു ഈ​സ്റ്റ് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, ഈ​സ്റ്റ് ഡി.​സി.​സി അം​​ഗ​ങ്ങ​ളാ​യ ബോ​ബി ഓ​ണാ​ട്ട്, ജോ​ജോ ജോ​ർ​ജ്, ഹൂ​ഡി ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ, കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ് തു​ട​ങ്ങി വി​വി​ധ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Election campaign by malayalees at banglore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.