മംഗളൂരു: ഉത്തര കന്നട ജില്ലയിൽ ഭട്കൽ താലൂക്കിലെ മുരുഡേശ്വർ ബീച്ചിൽ എട്ട് വയസ്സുകാരൻ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ബിദരഹള്ളിയിൽ താമസിക്കുന്ന കെ.വി. റെഡ്ഡിയുടെ മകൻ കൃതികാണ് മരിച്ചത്. തിങ്കളാഴ്ച മുരുഡേശ്വറിലെത്തി റെഡ്ഡിയും കുടുംബവും രാത്രി ഇവിടെ ചെലവഴിച്ചു.
രാവിലെ ക്ഷേത്രത്തിനടുത്തുള്ള കടൽത്തീരത്ത് കൃതിക്, വസന്ത (27) എന്നിവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇരുവരും കരയിലേക്ക് അടിച്ചുകയറിയ കൂറ്റൻ തിരമാലയിൽ പെട്ടു. കൃതികിനെ രക്ഷിക്കാനായില്ല.
വസന്തയെ രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയിൽ ആർ.എൻ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുഡേശ്വർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.