Posted On
date_range Updated On
date_range ബി.ബി.എം.പി എൻജിനീയറെ ലക്ഷ്യമിട്ട് ഇ.ഡി റെയ്ഡ്
ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയിലെ (ബി.ബി.എം.പി) ഏതാനും എൻജിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച റെയ്ഡ് നടത്തി. ഏഴോളം ഇ.ഡി ഉദ്യോഗസ്ഥർ രാവിലെ 11ഓടെ ബി.ബി.എം.പി ഹെഡ് ഓഫിസിലെത്തിയാണ് പരിശോധന നടത്തിയത്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും മഴവെള്ള അഴുക്കുചാലുകളുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. ബി.ബി.എം.പിയിലെ സീനിയർ എൻജിനീയറെയാണ് ഇ.ഡി ലക്ഷ്യമിട്ടതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.