Posted On
date_range Updated On
date_range ഈസ്റ്റർ അവധി: കേരളത്തിലേക്ക് 16 കർണാടക ബസുകൾ
ബംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് കർണാടക ആർ.ടി.സി 16 ബസുകൾ കൂടുതലായി സർവിസ് നടത്തും. ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ ബംഗളൂരുവിൽനിന്ന് എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മൂന്നാർ, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലേക്കും മൈസൂരുവിൽനിന്ന് എറണാകുളത്തേക്കുമാണ് പ്രത്യേക ബസുകൾ സർവിസ് നടത്തുക. ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ ആറിന് കോട്ടയത്തേക്കും മൂന്നാറിലേക്കുമുള്ള ബസുകൾ ഒഴികെ ബാക്കിയെല്ലാം ഐരാവത് ബസുകളാണ് സർവിസ് നടത്തുന്നത്. മൂന്നാറിലേക്ക് രാജഹംസമാണ് സ്പെഷൽ ബസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.