Posted On
date_range Updated On
date_range ഡോ. രാജേന്ദ്ര മൈസൂരു ഡെപ്യൂട്ടി കമീഷണർ
ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമീഷണറായിരുന്ന കെ.വി. രാജേന്ദ്രയെ മൈസൂരു ജില്ലയുടെ പുതിയ ഡെപ്യൂട്ടി കമീഷണറായി നിയമിച്ചു. നിലവിലെ ഡി.സി ബാഗഡി ഗൗതമിനെ ഖനി-ഭൂഗർഭ ശാസ്ത്രവകുപ്പ് ഡയറക്ടറായി ബംഗളൂരുവിലെ ഓഫിസിൽ നിയമിച്ചു. 2013 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.വി. രാജേന്ദ്ര ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശിയാണ്. ബാഗഡി ഗൗതമിന്റെ ഭാര്യയും മാണ്ഡ്യ ഡെപ്യൂട്ടി കമീഷണറുമായ എസ്. അശ്വതിയെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.