ജോ​യ​ൽ ഭാ​ര്യ ജു​നേ​ഷ​യു​ടെ നേ​ത്രദാ​ന സ​മ്മ​തപ​ത്രം കൈ​മാ​റു​ന്നു

ക​ണ്ണീ​രോ​ടെ പ്രി​യ​ത​മ​യു​ടെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്തു

മം​ഗ​ളൂ​രു : കു​ട​ക് ദു​ബാ​രെ ആ​ന​സ​ങ്കേ​ത​ത്തി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ചെ​ന്നൈ യു​വ​തി​യു​ടെ ക​ണ്ണു​ക​ൾ ഇ​നി ര​ണ്ടു പേ​ർ​ക്ക് വെ​ളി​ച്ചം പ​ക​രും. വി​നോ​ദ​സ​ഞ്ചാ​രി എ​സ്. ജു​നേ​ഷെ​യു​ടെ(33) നേ​ത്ര​ങ്ങ​ൾ ഭ​ർ​ത്താ​വ് ജോ​യ​ൽ സൈ​മ​ൺ ഫ്രാ​ങ്ക്ലി​ൻ ചൊ​വ്വാ​ഴ്ച കു​ട​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന് (കിം​സ്) ദാ​നം ചെ​യ്യാ​ൻ സ​മ്മ​തി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ജു​നെ​ഷെ​യു​ടെ നേ​ത്ര​ങ്ങ​ൾ വീ​ണ്ടെ​ടു​ത്തു,

ദു​ര​ന്തം അ​നു​സ്മ​രി​ച്ച ഡോ​യ​ൽ താ​നും ഭാ​ര്യ​യും മ​ക​ളും ആ​ന​ക​ളു​ടെ അ​ടു​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ന​ദി​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പെ​ട്ടെ​ന്ന് ആ​ന​ക​ളു​ടെ പോ​രാ​ട്ടം ഉ​ണ്ടാ​യ​തെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​ന്റെ മ​ക​ളും ഞാ​നും എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ, അ​വ​ൾ വീ​ണ ആ​ന​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി. അ​വി​ടെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ വാ​ഹ​ന​മോ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ സൗ​ക​ര്യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു. ആ​ന​ക​ളെ കു​ളി​പ്പി​ക്കു​ന്ന​ത് കാ​ണാ​ൻ ഞ​ങ്ങ​ൾ 300 രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി, കു​ളി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം ഫോ​ട്ടോ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന്, മ​റ്റൊ​രു ആ​ന ഞ​ങ്ങ​ളു​ടെ അ​രി​കി​ൽ​നി​ന്നി​രു​ന്ന ആ​ന​യു​ടെ നേ​രെ പാ​ഞ്ഞു. ആ​ന എ​ന്റെ​യും ഭാ​ര്യ​യു​ടെ​യും മേ​ൽ വീ​ണു. ഞാ​നും കു​ഞ്ഞും എ​ങ്ങ​നെ​യോ ര​ക്ഷ​പ്പെ​ട്ടു, പ​ക്ഷേ ഭാ​ര്യ​ക്ക് ആ​ന​ക്ക​ടി​യി​ൽ കു​ടു​ങ്ങി, അ​വ​ളെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു, പ​ക്ഷേ പ​രാ​ജ​യ​പ്പെ​ട്ടു,ഏ​റെ ദുഃ​ഖ​ത്തോ​ടെ ജോ​യ​ൽ വി​തു​മ്പി.

Tags:    
News Summary - Donated the eyes of a beloved with tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.