ഡി.കെ. ശിവകുമാർ
എക്സിറ്റ് പോൾ പ്രവചനങ്ങൾ പൊളിയും -ഡി.കെ. ശിവകുമാർ
മംഗളൂരു: മഹാരാഷ്ട്ര നിയമസഭയിലേക്കും കർണാടകയിൽ മൂന്ന് മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ സംബന്ധിച്ച എക്സിറ്റ് പോൾ പ്രവചനങ്ങൾ ഫലപ്രഖ്യാപനം വരുന്നതോടെ പൊളിയുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഉത്തര കന്നട ജില്ലയിലെ ക്ഷേത്ര നഗരമായ മുരുഡേശ്വരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ. കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കും. മഹാരാഷ്ട്രയിൽ താൻ പ്രചാരണത്തിൽ പങ്കാളിയായിരുന്നു. അവിടെ കോൺഗ്രസ് അനുകൂല സാഹചര്യമുണ്ട്. അടിയൊഴുക്കുകൾ സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് ശിവകുമാർ പറഞ്ഞു.
വിധി കാത്ത് ഇവർ
ചന്നപട്ടണ
- നിഖിൽ കുമാര സ്വാമി (എൻ.ഡി.എ)
- സി.പി. യോഗേശ്വർ (കോൺഗ്രസ്)
ഷിഗാവ്
- ഭരത് ബൊമ്മൈ (എൻ.ഡി.എ)
- അഹമ്മദ് ഖാൻ (കോൺഗ്രസ്)
സന്ദൂർ
- അന്നപൂർണ തുക്കാറാം (കോൺഗ്രസ്)
- ബംഗാര ഹനുമന്തയ്യ (എൻ.ഡി.എ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.