ചിന്നയ്യ
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാരം സാക്ഷി മാണ്ഡ്യ സ്വദേശി ചിന്നയ്യ വ്യാഴാഴ്ച ശിവമൊഗ്ഗ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. കഴിഞ്ഞ മാസം 24ന് ജില്ല സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ബോണ്ടും ജാമ്യവും നൽകാനാകാത്തതിനാൽ 24 ദിവസമായി ജയിലിൽ കഴിയുകയായിരുന്നു. ബുധനാഴ്ച ഭാര്യ മല്ലിക ബെൽത്തങ്ങാടി പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജി കോടതിയിൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും സമർപ്പിച്ച് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതേതുടർന്നാണ് ജയിൽമോചിതനായത്. വ്യാഴാഴ്ച രാവിലെ ചിന്നയ്യയെ ഭാര്യയും സഹോദരിയും നിയമോപദേശകനും ചേർന്ന് ജയിലിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ താൻ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടി എന്നായിരുന്നു ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ വെളിപ്പെടുത്തിയത്. പരാതിക്കാരനായ സാക്ഷിയെ പിന്നീട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.