ബി.വൈ. വിജയേന്ദ്ര
Posted On
date_range Updated On
date_range അപകീർത്തി പരാമർശം: വിജയേന്ദ്രക്കെതിരെ കേസ്
ബംഗളൂരു: പൊതുസമാധാനത്തിന് ഭംഗം വരുത്തുംവിധത്തിൽ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു. കർണാടകയിലെ കോൺഗ്രസ് സർക്കാറിനെതിരെ എക്സ് പ്ലാറ്റ്ഫോമിൽ ബി.ജെ.പി കർണാടകയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ മല്ലേശ്വരം പൊലീസ് ക്രമസമാധാനലംഘനമടക്കമുള്ള വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.