Posted On
date_range Updated On
date_range യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് അറസ്റ്റിൽ
ബംഗളൂരു: മുഡിഗെരെ താലൂക്കിലെ മാവിന കൂഡിഗെയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം.സി. പ്രവീണിന്റെ ഭാര്യ സുഭിക്ഷയാണ് (26) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ബാലൂർ പൊലീസ് അറസ്റ്റ് ചെയ്തു.പ്രവീൺ, പിതാവ് ചന്ദ്ര ഗൗഡ, മാതാവ് ലക്ഷ്മി എന്നിവർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസിക പീഡനം ഏൽപിച്ചതാണ് മരണത്തിന് കാരണമെന്ന് പിതാവ് ചിന്നെ ഗൗഡ പൊലീസിൽ പരാതി നൽകി. 2020 മേയ് 29നാണ് പ്രവീണും സുഭിക്ഷയും വിവാഹിതരായത്. ദമ്പതികൾക്ക് മൂന്നുവയസ്സുള്ള മകനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.