ബംഗളൂരു: കഴിഞ്ഞ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തൊട്ടാകെയുള്ള കടുവകൾക്ക് സംഭവിച്ച ജീവഹാനി സംബന്ധിച്ച് 10 ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക വനം മന്ത്രി ഈശ്വർ ഖാന്ധ്രെ ചൊവ്വാഴ്ച ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ കർണാടകയിൽ 82 കടുവകൾ ചത്തു എന്ന റിപ്പോർട്ടിനെ തുടർന്നാണിത്. അഡീ. ചീഫ് സെക്രട്ടറിയെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി)യെയും ഖാന്ധ്രെ ഇതിനായി ചുമതലപ്പെടുത്തി.
കടുവയെ കൊന്നതും വേട്ടയാടിയതുമായ കേസുകളിൽ ഇതുവരെ അറസ്റ്റിലായവരുടെയും ശിക്ഷിക്കപ്പെട്ടവരുടെയും എണ്ണം സംബന്ധിച്ച വിവരങ്ങളും മന്ത്രി തേടി. കടുവകളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെക്കുറിച്ചും കാലതാമസത്തിനുള്ള കാരണങ്ങളെക്കുറിച്ചും മന്ത്രി വിശദാംശങ്ങൾ ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.