കൊടിഗനഹള്ളി രാമയ്യ
Posted On
date_range Updated On
date_range മുതിർന്ന എഴുത്തുകാരൻ കൊടിഗനഹള്ളി രാമയ്യക്ക് മർദനമേറ്റു
ബംഗളൂരു: മുതിർന്ന എഴുത്തുകാരനായ കൊടിഗനഹള്ളി രാമയ്യയെയും മകനേയും ഒരു സംഘം ആളുകൾ ഗുരുതരമായി മർദിച്ചു.
കോലാർ താലൂക്കിലെ പാപരജനഹള്ളിക്കടുത്തുള്ള മുനേശ്വർ ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. രാവിലെയും വൈകുന്നേരവുമായി ക്ഷേത്രത്തിന്‍റെ ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദം തന്റെ വായനക്ക് തടസമാകുന്നുണ്ടെന്നും ശബ്ദം കുറക്കണമെന്നും രാമയ്യ ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണം.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോലാർ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുറ്റാരോപിതരിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.