യു.ഡി.എഫ് കർണാടക സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന യോഗം
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ബംഗളൂരു യു.ഡി.എഫ് കമ്മിറ്റി അനുശോചിച്ചു
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ബംഗളൂരു യു.ഡി.എഫ് കമ്മിറ്റി അനുശോചിച്ചു. കോർപറേഷന് സര്‍ക്കിളിലെ ഹോട്ടലില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ബംഗളൂരു മലയാളികളുമായി ഉമ്മന്‍ ചാണ്ടി പുലര്‍ത്തിയ ദീര്‍ഘകാല ബന്ധം വിവിധ നേതാക്കള്‍ അനുസ്മരിച്ചു. മൗന പ്രാർഥനയും പുഷ്പാര്‍ച്ചനയും നടത്തി ആരംഭിച്ച യോഗത്തില്‍ അഡ്വ. സത്യന് പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. പ്രമോദ് നമ്പ്യാര്‍, അലക്സ് ജോസഫ്, ജോഷി, മെറ്റി ഗ്രേസ്, ഷംസുദ്ദീന് കൂടാളി, ജയ്സണ്‍ ലൂക്കോസ്, വിനു തോമസ്, രാജേഷ്, ടി.കെ.കെ. തങ്ങള്‍, മുസ്ലിം, നാസര്‍ നീലസന്ദ്ര, വി.ടി. തോമസ്, ബൈജു, അഡ്വ. രാജമോഹന്‍, സന്തോഷ്, അഡ്വ. മാത്യു, ആന്‍ഡോ, അലിമോന്, സലാം, അബ്ദുല്ല മാവള്ളി, സുമോജ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.