ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ സൗ​ത്ത്​ സോ​ൺ ടു​ ​തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്ത പെ​രു​മ്പി​ലാ​വ്​ അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ്​ സ്കൂ​ൾ ടീം

സി.​ബി.​എ​സ്.​ഇ സൗ​ത്ത് സോ​ൺ തൈ​ക്വാ​ൻ​ഡോ: പെ​രു​മ്പി​ലാ​വ്​ അ​ൻ​സാ​റി​ന്​ നേ​ട്ടം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ സൗ​ത്ത്​ സോ​ൺ ടു​ ​തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തൃ​ശൂ​ർ പെ​രു​മ്പി​ലാ​വ്​ അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ്​ സ്കൂ​ളി​ന്​ മി​ക​ച്ച നേ​ട്ടം. മൂ​ന്ന്​ സ്വ​ർ​ണ മെ​ഡ​ൽ, ര​ണ്ട്​ വെ​ങ്ക​ല മെ​ഡ​ൽ എ​ന്നി​വ അ​ൻ​സാ​ർ ടീം ​നേ​ടി. ബം​ഗ​ളൂ​രു ഉ​ത്ത​ര​ഹ​ള്ളി ഹാ​പ്പി​വാ​ലി സ്കൂ​ളി​ൽ ഡി​സം​ബ​ർ ഏ​ഴു​ മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്.

മു​ഹ​മ്മ​ദ്​ നാ​ഫി​അ്, മു​ഹ​മ്മ​ദ്​ മ​ർ​സൂ​ഖ്​ അ​ബ്​​ദു​ൽ മു​സാ​വി​ർ, അ​ബ്​​ദു​ൽ ബാ​സി​ത്​ എ​ന്നി​വ​രാ​ണ്​ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ​ത്. ഇ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദേ​ശീ​യ തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ യോ​ഗ്യ നേ​ടി. സ​ൽ​മാ​ൻ, മു​ഹ​മ്മ​ദ്​ അ​ന​സ്​ ഹാ​ഷിം എ​ന്നി​വ​രാ​ണ്​ വെ​ങ്ക​ലം നേ​ടി​യ​ത്. കോ​ച്ച്​ നി​ധി​ൻ സി. ​മോ​ഹ​ൻ, മാ​നേ​ജ​ർ കെ.​എ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്.

 ​മു​ഹ​മ്മ​ദ്​ നാ​ഫി​അ്​

Tags:    
News Summary - CBSE South Zone Taekwondo: A win for Perumpilav Ansar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.