ബംഗളൂരു: ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം) ബോർഡ് അംഗത്തിനായുള്ള തെരഞ്ഞെടുപ്പിനുള്ള പാനലിൽ ജാതി അധിക്ഷേപ കേസിൽ കുറ്റാരോപിതരായ രണ്ടുപേരെ ഉൾപ്പെടുത്തിയതിൽ വിവാദം.
സ്ഥാപനത്തിലെ തീരുമാനങ്ങളെടുക്കുന്ന ബോഡിയായ ബോർഡ് ഓഫ് ഗവർണറിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
പൂർവ വിദ്യാർഥികളുടെ സംഘടനയായ ഐ.ഐ.എം അലുമ്നി നെറ്റ് വർക്കാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രഫസറായ ഗോപാൽ ദാസ് നൽകിയ പരാതിയിൽ ആറ് അധ്യാപകർക്കെതിരെ ജാതി അധിക്ഷേപത്തിന് പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.