ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ മദ്ദൂരിനടുത്ത് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ മരിച്ചു. മൈസൂരുവിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. നീരജ്കുമാർ (50), ഭാര്യ സെൽവി കുമാർ (47), ഡ്രൈവർ നിരഞ്ജൻ കുമാർ (35) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കാറിൽ മുൻസീറ്റിലുണ്ടായിരുന്ന സാഗർ ശ്രീവാസ്തവയെ (20) പരിക്കുകളോടെ മാണ്ഡ്യ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് ട്രെയിനിങ് ആൻഡ് എംപ്ലോയ്മെന്റിൽ അഡീഷനൽ ഡയറക്ടറാണ് നീരജ്. പൊലീസ് മേൽനടപടി സ്വീകരിച്ചു. അതിവേഗപാതയിൽ അപകടങ്ങൾ സ്ഥിരമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.