Posted On
date_range Updated On
date_range ശിവമൊഗ്ഗയിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
ബംഗളൂരു: ശിവമൊഗ്ഗ ബൊമ്മനക്കാട്ടെ റെയില്‍വേ ഗേറ്റിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റു. ബൊമ്മനക്കാട്ടെനിന്ന് ഗോപാലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
നാട്ടുകാർ ഓടിക്കൂടി ആളുകളെ പുറത്തെടുക്കുകയായിരുന്നു. ബസ് ആദ്യം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റി. വിനോബ നഗർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.