തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘വ്യാ​ജ​വാ​ർ​ത്ത​ക​ളും ആ​ശ​യ​രൂ​പീ​ക​ര​ണ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ

ബി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും- ബി.എസ്. ഉണ്ണികൃഷ്ണൻ

ബംഗളൂരു: വർധിച്ചു വരുന്ന വ്യാജവാർത്തകളുടെ വ്യാപനം സ്വതന്ത്രമായ ജനാധിപത്യപ്രക്രിയക്ക് ഭീഷണിയാണെന്ന് തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘വ്യാജവാർത്തകളും ആശയരൂപവത്കരണവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ ബി.എസ്. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജനാധിപത്യസ്ഥാപനങ്ങളുടെ സുതാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. നവമാധ്യമങ്ങളുടെ വ്യാപനത്തിലൂടെ വ്യാജവാർത്തകളുടെ പ്രചാരം സാർവത്രികമായി മാറി.

ആരോഗ്യകരവും സക്രിയവുമായ സംവാദങ്ങളെ തടസ്സപ്പെടുത്തുകയും സമൂഹത്തിൽ സ്പർദ്ധയും സംഘർഷവും സൃഷ്ടിക്കുകയുമൊക്കെ ചെയ്യാവുന്ന തലത്തിലേക്ക് വ്യാജവാർത്താനിർമിതികൾ വളർന്നു കഴിഞ്ഞിട്ടുണ്ട്. തെറ്റായ പൊതുബോധ സൃഷ്ടിയിലൂടെ സ്വതന്ത്രമായ നിയമവാഴ്ചയെ തന്നെ സ്വാധീനിക്കാനും അഭിപ്രായരൂപവത്കരണത്തെ വഴിതിരിച്ചു വിടാനും അതിലൂടെ തെരഞ്ഞെടുപ്പുകളിൽ യഥാർത്ഥ ജനവികാരം അട്ടിമറിക്കാനും വരെ ഈ പ്രവണത കാരണമായേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ വര്‍ത്തകളാണ്. പണ്ട് വര്‍ത്തകള്‍ അറിയാന്‍ നമ്മള്‍ പത്രങ്ങളെയും ദൂരദര്‍ശനെയും ആശ്രയിച്ച ഒരു കാലമുണ്ടായിരുന്നു.അവിടെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ വര്‍ത്തകള്‍ പുറത്തു വന്നിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തോടെ ആര്‍ക്കും എന്തും വര്‍ത്തയാക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ നമ്മുടെ ചിന്തയെയും തീരുമാനങ്ങളെയും ബാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപകടമെന്ന് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പത്രപ്രവർത്തകയായ ഹസീന ഷിയാസ് അഭിപ്രായപ്പെട്ടു.

പി.പി. പ്രദീപ് അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി, ആർ.വി. പിള്ള, ശ്രീകണ്ഠൻ നായർ, ഇ.ആർ. ഷാജി, എം. ഷിയാസ്, തങ്കമ്മ സുകുമാരൻ, ഷൈജുമേനോൻ എന്നിവർ സംസാരിച്ചു. പ്രഹ്ളാദന്‍റെ നേതൃത്വത്തിലുള്ള മലയാള കലാഭവൻ അവതരിപ്പിച്ച ഗാനമേളയിൽ പി.പി. ജോഷി, ഗ്രേസി ജോഷി, ഷൈജു മേനോൻ, പി.പി. പ്രതിഭ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രട്ടറി ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു.

Tags:    
News Summary - B.S. Unnikrishnan says Spread of fake news will destabilize democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.