Posted On
date_range Updated On
date_range മരക്കൊമ്പുവീണ് ബൈക്ക് യാത്രികൻ മരിച്ചു
മംഗളൂരു: ഗുരുവായനക്കെരെ-ഉപ്പിനങ്ങാടി സംസ്ഥാനപാതയിലെ ജരിഗെബൈലു പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിൽ വലിയ മാവിന്റെ കൊമ്പുവീണ് യാത്രികൻ മരിച്ചു. ബെല്യാലു പെരിയഡ്കക്ക് സമീപം കർപു ഗുഡ്ഡെയിൽ സഞ്ജീവിന്റെ ഇരട്ട ആൺമക്കളിൽ മൂത്തവനായ എസ്.എൽ. പ്രവീണാണ് (25) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരനാണ്.
ഗുരുതരാവസ്ഥയിലായ ഇയാളെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ബെൽത്തങ്ങാടി താലൂക്ക് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ്, വനം ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.