ബംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിന് സമീപത്തെ അഗാര തടാകത്തിന് ചുറ്റുമുള്ള ട്രാക്കിൽ സൈക്കിൾ യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കിയേക്കും. ഘട്ടം ഘട്ടമായി സൈക്കിൾ ട്രാക്കിലേക്ക് പ്രവേശനം അനുവദിക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ 14 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ബി.ബി.എം.പിയുടെ വനം വകുപ്പിന് കീഴിലാണ് അഗാര തടാകവും പാർക്കും സ്ഥിതി ചെയ്യുന്നത്.
തടാകത്തിന് ചുറ്റുമുള്ള നടപ്പാത വികസിപ്പിച്ചതോടെ നിരവധി പ്രഭാത- സായാഹ്ന സവാരിക്കാരാണ് ഇതുപയോഗപ്പെടുത്തുന്നത്. സൈക്കിൾ ട്രാക്ക് നിർമിച്ചിട്ടുണ്ടെങ്കിലും സൈക്കിളുകൾക്ക് നിലവിൽ പ്രവേശനം തടഞ്ഞിട്ടുണ്ട്. സൈക്കിൾ സവാരിക്കാർ പ്രത്യേക ട്രാക്ക് ഉപയോഗിക്കാതെ കാൽനട സവാരിക്കാർക്കിടയിൽ സൈക്കിൾ ഉപയോഗിച്ചതുവഴി അപകടങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സൈക്കിളുകൾക്ക് പ്രവേശനം നിരോധിച്ചത്. എന്നാൽ, ബംഗളൂരുവിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയുടെ ആവശ്യത്തെ തുടർന്നാണ് നിരോധനം പിൻവലിക്കുന്നതിനുള്ള നടപടികൾ ബി.ബി.എം.പി ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.