ബംഗളൂരു: ദുഷ്കരമായ സാഹചര്യമാണ് ബംഗളൂരുവിൽ നിലവിലുള്ളതെന്ന് വെള്ളിയാഴ്ച ചുമതലയേറ്റ പുതിയ സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സഹ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തും പൊതുജനങ്ങളും മാധ്യമങ്ങളും മറ്റുള്ളവരും നൽകുന്ന ഫീഡ്ബാക്ക് ശ്രദ്ധിച്ചും ഇത് മറികടക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തുകയും അവർക്ക് ഇവിടെ താമസിക്കാൻ സമാധാനപരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്നതിനാണ് മുൻഗണനയെന്ന് സിങ് പറഞ്ഞു. ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൃത്യനിർവഹണ വീഴ്ച വരുത്തിയതിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദയെയും മറ്റ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് 1996 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സിങ് വ്യാഴാഴ്ച രാത്രി ബംഗളൂരുവിന്റെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. നേരത്തെ ബംഗളൂരു മെട്രോപൊളിറ്റൻ ടാസ്ക് ഫോഴ്സിൽ അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസായി സിങ് സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.