ബംഗളൂരു: സമരംചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു സെക്കുലർ ഫോറം പ്രതിഷേധവും പ്രഭാഷണവും സംഘടിപ്പിക്കുന്നു.
തങ്ങളുടെ പ്രശ്നങ്ങൾക്ക് സമരമല്ലാതെ മാർഗമില്ലെന്ന് തിരിച്ചറിഞ്ഞ് പ്രക്ഷോഭത്തിനിറങ്ങിയ കർഷകരെ കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അടിച്ചമർത്തുകയും വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയാണ് പ്രതിഷേധം.
ഞായറാഴ്ച 3.30ന് കോർപറേഷൻ സർക്കിളിനു സമീപമുള്ള ജിയോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പുരോഗമന സാംസ്കാരിക പ്രവർത്തകൻ കെ. ജയദേവൻ ‘ഭരണകൂടം ഭരണഘടനയുടെ അന്ത്യക്രിയ ചെയ്യുമ്പോൾ’ എന്ന വിഷയത്തിലും വിവരസാങ്കേതിക വിദഗ്ധൻ പ്രകാശ് ബാരെ ‘കർഷക പ്രക്ഷോഭം - കാരണം അനിവാര്യത’ എന്ന വിഷയത്തിലും സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.