എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ന​ട​ത്തി​യ ആ​റാ​മ​ത്

ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ

ആ​ർ.​ടി ന​ഗ​ർ ക​ര​യോ​ഗം ടീം

ബാ​ഡ്മി​ന്റ​ൺ: ആ​ർ.​ടി ന​ഗ​ർ ക​ര​യോ​ഗം ജേ​താ​ക്ക​ൾ

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക​യു​ടെ ആ​റാ​മ​ത് ബാ​ഡ്മി​ന്റ​ൺ മ​ത്സ​രം കെ.​ആ​ർ. പു​രം ക​ര​യോ​ഗ​ത്തി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ രാം​മൂ​ർ​ത്തി ന​ഗ​റി​ലു​ള്ള ബി.​എ.​ബി ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടി​ൽ ന​ട​ന്നു. സിം​ഗി​ൾ​സി​ലും ഡ​ബി​ൾ​സി​ലും മി​ക്സി​ഡി​ലു​മാ​യി ന​ട​ന്ന കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും മ​ത്സ​ര​ങ്ങ​ളി​ൽ ആ​ർ.​ടി ന​ഗ​ർ ക​ര​യോ​ഗം ഓ​വ​റോ​ൾ കി​രീ​ടം നേ​ടി.

ജേ​താ​ക്ക​ൾ​ക്ക് സി.​കെ.​എം നാ​യ​ർ മേ​മ്മോ​റി​യ​ൽ റോ​ളി​ങ് ട്രോ​ഫി ന​ൽ​കി. ചെ​യ​ർ​മാ​ൻ ആ​ർ. ഹ​രീ​ഷ് കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ബി​നോ​യ് എ​സ്. നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ​ൻ, ശി​വ​പ്ര​സാ​ദ്‌, പ്ര​ഭാ​ക​ര​ൻ പി​ള്ള, വി​ജ​യ​ൻ തോ​ന്നു​ർ, എ.​വി. ഗി​രീ​ഷ്, എ​ൻ. വി​ജ​യ​കു​മാ​ർ, ആ​ർ. വി​ജ​യ​ൻ നാ​യ​ർ, പ്ര​സീ​ദ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്‌​തു. ക​ൺ​വീ​ന​ർ മു​ര​ളി, ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ ബാ​ബു​സേ​ന​ൻ, വി​ജ​യ​ൻ പി​ള്ള, സു​നി​ൽ കു​മാ​ർ, സു​ജി​ത്, ജി​തേ​ന്ദ്ര സി. ​നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Tags:    
News Summary - Badminton: RT Nagar Karayogam Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.