Posted On
date_range Updated On
date_range ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
ബംഗളൂരു: ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച് വാഹനം തല്ലിത്തകർത്ത സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ കയറ്റുന്നതിനായി സ്റ്റേഷനിലെത്തിയ ബൈക്ക് ടാക്സി ഡ്രൈവറായ യുവാവിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മറ്റു യാത്രക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നതായി ആരോപിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാരെ ഓട്ടോ ഡ്രൈവർമാർ ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.