ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ട്രെയിൻ സർവിസുകളില്‍ ഉൾപ്പെടെ ദക്ഷിണ പശ്ചിമ റെയില്‍വേ ക്രമീകരണം ഏർപ്പെടുത്തി. എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾ അടക്കം പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സ്റ്റേഷനുകളിലാണ് താൽക്കാലികമായി മാറ്റം വരുത്തുന്നത്. ഈ ട്രെയിനുകള്‍ ആഗസ്റ്റ് 15 മുതൽ 2026 ജനുവരി 16 വരെ 153 ദിവസം ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ നിന്നാവും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.
ഈ രണ്ടു ട്രെയിനുകളുടെ സർവിസ് അവസാനിപ്പിക്കുന്നതും ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിലായിരിക്കും.എറണാകുളം കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (12678) ആഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ കാര്മലരാം വഴി ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ എത്തിച്ചേരും. കെ.എസ്.ആർ ബംഗളൂരു എറണാകുളം എക്സ്പ്രസ് (12677) ആഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ രാവിലെ 6 30ന് ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ നിന്ന് പുറപ്പെടും.
ഈ ദിവസങ്ങളിൽ കെ.എസ്.ആർ ബംഗളൂരു, കന്റോൺമെന്റ് എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കും. മംഗളൂരു വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512) ആഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ യശ്വന്തപുരം, ഹെബ്ബാൾ, ബാനസവാഡി വഴി, ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.