സി​ദ്ധ​രാ​മ​യ്യ

15,000 അ​ധ്യാ​പ​ക​ നിയമനം; നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കണം -സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: 15,000 അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ധ​ന​കാ​ര്യ വ​കു​പ്പി​ന് ഉ​ട​ന്‍ സ​മ​ർ​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ, സാ​ക്ഷ​ര​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ബു​ധ​നാ​ഴ്ച ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ്ര​സ്താ​വി​ച്ച​ത്. അ​ധ്യാ​പ​ക​രു​ടെ കു​റ​വ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്‍റേ​ണ​ൽ സം​വ​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് പ​രി​ഹ​രി​ച്ച​തി​നാ​ൽ നി​ർ​ദ്ദേ​ശം സ​മ​ർ​പ്പി​ക്കു​ക​യും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ നൂ​റു ​​ദി​വ​സ​ത്തി​നു​ള്ളി​ൽ നി​യ​മ​ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​തി ആ​യോ​ഗി​ന്‍റെ സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക​ർ​ണാ​ട​ക​യി​ലെ 41,088 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​യി 1,78,935 അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 38,163 ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Appointment of 15,000 teachers; Proposal should be submitted - Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.