ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എസ്. നഗർ കരയോഗത്തിന്റെ വാർഷിക കുടുംബസംഗമം ഞായറാഴ്ച ലിംഗരാജപുരം കാച്ചരക്കനഹള്ളിയിലെ ഇസ്കോൺ കോംപ്ലക്സിലുള്ള ശ്രീ സായി കൺവെൻഷൻ ഹാളിൽ രാവിലെ ഒമ്പത് മുതൽ നടക്കും.
കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി. രാമൻ നായർ, സ്കലീൻ ഫൗണ്ടേഷൻ ഡയറക്ടർ രാജ വിജയകുമാർ, കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ.സി. ദേവിദാസ്, ട്രഷറർ ശരത്ചന്ദ്ര ബാബു, മഹിള വിഭാഗം പ്രസിഡന്റ് ശ്രീദേവി സുരേഷ് എന്നിവർ മുഖ്യ അതിഥികളാവും.
സാംസ്കാരിക സമ്മേളനത്തിൽ ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ പുരസ്കാരം 2026 രാജ വിജയകുമാറിന് സമ്മാനിക്കും. കരയോഗത്തിലെ മുതിർന്ന കുടുംബാംഗങ്ങൾ, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങൾ എന്നിവരെ ആദരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കും. ഫോണ്‍: 9900016101.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.