Posted On
date_range Updated On
date_range ടേക്ക്ഓഫിന് മുമ്പ് പൈലറ്റ് കുഴഞ്ഞുവീണു; ബംഗളൂരു-ഡൽഹി വിമാനം വൈകി
ബംഗളൂരു: ടേക്ക്ഓഫിന് മുമ്പ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് എയർ ഇന്ത്യയുടെ ബംഗളൂരു- ഡൽഹി വിമാനം വൈകി. പൈലറ്റിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽ എ.ഐ 2414 വിമാനത്തിലാണ് സംഭവം. മണിക്കൂറുകൾക്കുശേഷം മറ്റൊരു പൈലറ്റുമായി വിമാനം ഡൽഹിയിലേക്ക് പറന്നു. ആശുപത്രിയിൽ കഴിയുന്ന പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.