മോ​ദി ആ​ദ്യം ‘അ​മു​ൽ’ വി​ല കു​റ​ക്കൂ, എ​ന്നി​ട്ടാ​വാം ‘ന​ന്ദി​നി’: മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ന​ന്ദി​നി പാ​ൽ വി​ല വ​ർ​ധ​ന​വി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കാ​നാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റീ​വ് ഫെ​ഡ​റേ​ഷ​ൻ ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ച്ച 73ാമ​ത് സ​ഹ​ക​ര​ണ വാ​രം-2026 ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മു​ൽ പാ​ലി​ന്റെ വി​ല കു​റ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‘പാ​ൽ ഉ​ൽ​പാ​ദ​ക​ർ​ക്ക് അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ന്യാ​യ​മാ​യ വി​ല ല​ഭി​ക്ക​ണം. അ​മു​ലി​ന് പാ​ൽ ന​ൽ​കു​ന്ന​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ന​മ്മു​ടെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന പ​ണം കു​റ​വാ​ണ്. പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ക, പ​രി​പാ​ലി​ക്കു​ക എ​ന്നി​വ എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ക​ന്നു​കാ​ലി​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് ക​ർ​ഷ​ക​ർ പ​രി​പാ​ലി​ക്കു​ന്ന​ത്. അ​വ​രു​ടെ പ​രി​ശ്ര​മ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വി​ല ല​ഭി​ക്ക​ണം. അ​മു​ൽ ഓ​രോ ലി​റ്റ​ർ പാ​ലി​നും ക​ർ​ഷ​ക​ർ​ക്ക് 61-62 രൂ​പ ന​ൽ​കു​മ്പോ​ൾ, ന​മ്മു​ടെ ക​ർ​ഷ​ക​ർ​ക്ക് 54 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി അ​മു​ൽ പാ​ലി​ന്റെ വി​ല കു​റ​ച്ചാ​ൽ, ഞ​ങ്ങ​ളും അ​ത് പി​ന്തു​ട​രും.” മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റ് മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും പാ​ൽ വി​ല കൂ​ടു​ത​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്താ​കെ​യു​ള്ള ഏ​ക​ദേ​ശം 25 ല​ക്ഷം ക​ർ​ഷ​ക​ർ പാ​ൽ ഉ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന പാ​ൽ ഈ ​സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. പാ​ൽ ഉ​ൽ​പാ​ദ​ക​ർ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ലെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ലും, പ​ഞ്ച​സാ​ര ഫാ​ക്ട​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും ക​രി​മ്പി​ന് വി​പ​ണി സൃ​ഷ്ടി​ക്കു​ന്ന​തി​ലും സ​ഹ​ക​ര​ണ മേ​ഖ​ല നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - dk sivakumar speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.