യു​വാ​വ് ബൈ​ക്ക് അപ​ക​ട​ത്തി​ൽ മ​രി​ച്ചു

മം​ഗ​ളൂ​രു: ജോ​ലി​ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബൈ​ക്കി​ൽ പോ​വു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ന്ദൂ​ർ ചു​ങ്കി​ഗു​ഡ്ഡെ സ്വ​ദേ​ശി​യും നാ​രാ​യ​ണ ഹെ​ബ്ബാ​റി​ന്റെ മ​ക​നു​മാ​യ അ​ക്ഷ​യ് എ​ൻ. ഹെ​ബ്ബാ​റാ​ണ് (26) മ​രി​ച്ച​ത്. ഹാ​സ​ൻ ജി​ല്ല​യി​ലെ ച​ന്ന​രാ​യ​പ​ട്ട​ണ​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി നേ​ടി​യ അ​ക്ഷ​യ് വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്തി​രു​ന്നെ​ങ്കി​ലും മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്ക​ണ​മാ​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി, ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ ചു​ങ്കി​ഗു​ഡ്ഡെ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.