Posted On
date_range Updated On
date_range ആദിശങ്കര പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു നൽകി
ബംഗളൂരു: ശൃംഗേരി ശങ്കരഗിരിയിൽ 32 അടി ഉയരമുള്ള ആദി ശങ്കരാചാര്യരുടെ പ്രതിമ പൊതുജനങ്ങൾക്കായി തുറന്നുനൽകി. 2010ൽ ശ്രീ ഭാരതി തീർഥ സ്വാമി നിർമാണപ്രവൃത്തിക്ക് തുടക്കമിടുകയും 2024ൽ ഭാരതി തീർഥ സ്വാമിയും വിധുശേഖര ഭാരതി സ്വാമിയും ചേർന്ന് അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പ്രവേശനം അനുവദിച്ചിരുന്നില്ല.
ഇനി മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും വൈകീട്ട് മൂന്നു മുതൽ രാത്രി എട്ടുവരെയും എല്ലാ ദിവസവും ഇവിടെ സന്ദർശനം നടത്താം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.