Posted On
date_range Updated On
date_range ഓൺലൈൻ ബൈക്ക് ടാക്സികൾക്കെതിരെ നടപടി –മന്ത്രി
ബംഗളൂരു: ഇരുചക്രവാഹനങ്ങളിൽ ടാക്സി സർവിസ് നടത്തുന്ന റാപ്പിഡോ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. ഓൺലൈൻ ബൈക്ക് ടാക്സികൾ അനധികൃതമായാണ് സർവിസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് നഗരത്തിലെ ഓട്ടോ ൈഡ്രവർമാർ തിങ്കളാഴ്ച പണിമുടക്കിയിരുന്നു. ഓട്ടോകൾ ബംഗളൂരു നഗരത്തിന്റെ ആണിക്കല്ലാണെന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.