അരുൺ
Posted On
date_range Updated On
date_range കവർച്ചക്കേസ് പ്രതി അറസ്റ്റിൽ
മംഗളൂരു: മുൽകി പൊലീസ് സ്റ്റേഷൻ പരിധിയിൽ കർനാഡു ലിംഗപ്പയ്യക്കാട് കോളനിയിലെ മല്ലമ്മയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ലിംഗപ്പയ്യക്കാട് മല്ലികാർജുന മഠത്തിന് സമീപം താമസിക്കുന്ന കെ. അരുണാണ്(20) അറസ്റ്റിലായത്. മല്ലമ്മയുടെ വീട്ടിൽ നിന്ന് ഈ മാസം ആറിന് കവർന്ന 2.56 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മുൽകി ഇൻസ്പെക്ടർ ഡി. ബൈകരികാറും സംഘവുമാണ് പ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.