Posted On
date_range Updated On
date_range ഓട്ടോറിക്ഷ കടയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മംഗളൂരു: ബണ്ട്വാൾ അമ്മുഞ്ചെക്ക് സമീപം ഓട്ടോറിക്ഷ റോഡരികിലെ അഴുക്കുചാലിലേക്ക് മറിഞ്ഞ് ഡ്രൈവർ സംഭവസ്ഥലത്ത് മരിച്ചു. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. അമ്മുഞ്ചെ സ്വദേശി മഹാബല പൂജാരിയാണ് (33) മരിച്ചത്.
പരിക്കേറ്റ തുഷാർ, ഭവിത്, പ്രദീപ് എന്നീ കുട്ടികൾ ഇദ്ദേഹത്തിന്റെ ബന്ധുക്കളാണെന്നാണ് പൊലീസ് പറഞ്ഞത്.
മൂഡ്ബിദ്രി താലൂക്കിലെ മിജാറിൽ ഗ്രാമോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൂജാരിയും കുട്ടികളും. ബണ്ട്വാൾ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.