മഞ്ജു
Posted On
date_range Updated On
date_range എച്ച്.ഡി കോട്ടയിൽ യുവാവിനെ കടുവ കൊന്നു
ബംഗളൂരു: കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ യുവാവിനെ കടുവ കൊന്നു. കർണാടക എച്ച്.ഡി കോട്ടയിൽ അന്തർസന്ത ബെല്ലിഹഡിയിൽ താമസിക്കുന്ന മഞ്ജുവാണ് (18) കൊല്ലപ്പെട്ടത്. നാഗർഹോള ദേശീയ ഉദ്യാനത്തിന് സമീപമുള്ള ബെല്ലെ വനത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ മഞ്ജുവിന്റെ തല പിളർന്നിരുന്നു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. മഞ്ജുവിനെ എച്ച്.ഡി കോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.