ചെ​ന്നൈ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ മെ​യി​ലി​ന്റെ കോ​ച്ചി​ൽ വി​ള്ള​ൽ

മം​ഗ​ളൂ​രു: ചെ​ന്നൈ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍ മെ​യി​ലി​ന്റെ കോ​ച്ചി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ല്‍നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന 12601 ന​മ്പ​ര്‍ ട്രെ​യി​നി​ന്റെ കോച്ചിലാണ് വി​ള്ള​ല്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. ഞാ​യാ​റാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സ്ലീ​പ്പ​ർ കോ​ച്ചി​ൽ വി​ള്ള​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ ബോ​ഗി അ​ഴി​ച്ചു​മാ​റ്റി​യ​തി​നു​ശേ​ഷം സ​ർ​വി​സ് തു​ട​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ചെ​ന്നൈ​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നാ​ണ്.

Tags:    
News Summary - A crack in the coach of Chennai-Mangalore Central mail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.