Posted On
date_range Updated On
date_range ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറുവയസ്സുകാരൻ മരിച്ചു
ബംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറു വയസ്സുകാരൻ മരിച്ചു. ഉത്തര കന്നട അങ്കോളയിലാണ് അപകടം. കനസഗഡെ സ്വദേശി അജാൻ ഷെയ്ഖ് ആണ് മരിച്ചത്. ഉർദു മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്ത് വൈകീട്ട് കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ ലോക്ക് തകർന്ന് ഗേറ്റ് നിലംപതിക്കുകയായിരുന്നു. ഉടൻ കുട്ടിയെ അങ്കോളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.