Posted On
date_range Updated On
date_range ഭിക്ഷാടക സംഘത്തിൽനിന്ന് കൈക്കുഞ്ഞുങ്ങളടക്കം 47 കുട്ടികളെ രക്ഷപ്പെടുത്തി
ബംഗളൂരു: പുലകേശി നഗറിൽ ഭിക്ഷാടനത്തിലേർപ്പെട്ട സംഘത്തിൽനിന്ന് കൈക്കുഞ്ഞുങ്ങളടക്കം 47 കുട്ടികളെ രക്ഷപ്പെടുത്തി. ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെയും വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പെരുന്നാൾ ദിനത്തിൽ പള്ളികൾക്ക് സമീപം ഭിക്ഷാടനം നടത്തുന്നവരിൽനിന്നാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്.
കുട്ടികളെ ബാലക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) കൈമാറി. ഇവരിൽ ഒരു മാസം മുതൽ 12 മാസം വരെ പ്രായമുള്ള ആറ് കുഞ്ഞുങ്ങളുമുണ്ട്.കുഞ്ഞുങ്ങളുമായി ഭിക്ഷ യാചിച്ച 36 സ്ത്രീകളെ സി.സി.ബി ഉദ്യോഗസ്ഥർ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.