Posted On
date_range Updated On
date_range വഖഫ് സ്വത്തുക്കൾക്ക് മതിൽ കെട്ടാൻ 31.84 കോടി; പ്രതിഷേധിച്ച് ബി.ജെ.പി
ബംഗളൂരു: കർണാടകയിലെ വഖഫ് സ്വത്തുക്കള്‍ക്ക് ചുറ്റുമതിൽ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 31.84 കോടി രൂപ അനുവദിച്ചു. 416 വസ്തുവകകളുടെ സംരക്ഷണത്തിനാണ് ഇത് ഉപയോഗിക്കുകയെന്ന് സര്‍ക്കാര്‍ ഉത്തരവിൽ പറഞ്ഞു. തർക്കങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിൽ ഈദ്ഗാഹുകളും ശ്മശാനങ്ങളും ഉൾപ്പെടെ സ്വത്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിർമിക്കുന്നത് ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിലാണ് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ വിവിധ ജില്ലകളിൽനിന്ന് ബി.ജെ.പിയുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.