കർണാടക ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ശമ്പളത്തിൽ 12.5 ശതമാനം വർധനവ്

ബംഗളൂരു: കർണാടക സർക്കാർ സംസ്ഥാന ഗതാഗത കോർപറേഷനുകളിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും 12.50 ശതമാനം ശമ്പളം വർധിപ്പിച്ചുകൊണ്ട് വേതന പരിഷ്കരണത്തിന് അംഗീകാരം നൽകി.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ, നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ, പൂർവ കിങ്കോറ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിഷ്‌കാരം ബാധകമാകുക.

പുതുക്കിയ ശമ്പള ഘടന 2025 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിലവില്‍ വരും. 2026 ജൂലൈയിൽ നൽകുന്ന ശമ്പളത്തിൽ ഇത് നടപ്പാക്കും. 2025 ഏപ്രിൽ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിലെ കുടിശ്ശിക അതത് ട്രാൻസ്‌പോർട്ട് കോർപറേഷനുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഘട്ടം ഘട്ടമായി നൽകുമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - 12.5% hike in the salary of Karnataka transport employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.