1.1 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി

ബം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് (സി.​സി.​ബി) 1.1 കോ​ടി​യു​ടെ വ്യാ​ജ ഇ​ന്ത്യ​ൻ നോ​ട്ടു​ക​ളും യു.​എ​സ്. ഡോ​ള​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഹൊ​ര​മാ​വ് രാ​ജ​ണ്ണ ലേ​ഔ​ട്ടി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട്‌ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

500 രൂ​പ​യു​ടെ 10,033 നോ​ട്ടു​ക​ളും 100 യു.​എ​സ്. ഡോ​ള​റി​ന്‍റെ 708 നോ​ട്ടു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ നി​ർ​മി​ക്കാ​നു​പ​യോ​ഗി​ച്ച പ്രി​ന്‍റ​റു​ക​ളും മ​ഷി​യും അ​നു​ബ​ന്ധ​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ​നോ​ട്ടു​ക​ൾ ന​ൽ​കി​യാ​ൽ ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ്യാ​ജ​നോ​ട്ടു​ക​ൾ ന​ൽ​കാ​മെ​ന്ന് നൈ​ജീ​രി​യ​ൻ സം​ഘം ചി​ല​രോ​ട് വാ​ഗ്ദാ​നം ചെ​യ്ത​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വാ​ട​ക​വീ​ട്ടി​ൽ സി.​സി.​ബി. സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം​ചെ​യ്താ​ണ് സം​ഘം വ്യാ​ജ​നോ​ട്ടു​ക​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഏ​താ​നും​പേ​ർ യ​ഥാ​ർ​ഥ നോ​ട്ടു​ക​ൾ ന​ൽ​കി വ്യാ​ജ​നോ​ട്ടു​ക​ൾ വാ​ങ്ങി​യ​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നി​ൽ വ​ൻ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം.

Tags:    
News Summary - 1.1 crore fake notes seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.