റിയാദ്: മദീനയിലെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായും ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമായും ബന്ധമുള്ള നൂറിലധികം സ്ഥലങ്ങൾ മൂന്നുവർഷത്തിനുള്ളിൽ പുനഃസ്ഥാപിക്കാനും വികസിപ്പിക്കുവാനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ച് സൗദി അധികൃതർ.
മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇസ്‌ലാമിക ചരിത്രത്തിൽ പ്രധാനപ്പെട്ട യുദ്ധ സ്ഥലങ്ങൾ, അൽ ഫാഖിർ കിണർ, മസ്ജിദുൽ ഖിബ്‌ലതൈൻ തുടങ്ങിയവയുടെ പുനഃസ്ഥാപനമാണ് പദ്ധതികളിലുള്ളത്. ഉസ്മാൻ ബിൻ അഫാൻ കിണർ, സയ്യിദ് അൽശുഹദാ സ്‌ക്വയർ എന്നിവയുടെ നവീകരണത്തിനുള്ള കരാറിലും ഒപ്പുവച്ചു. മറ്റ് 100-ലധികം ചരിത്ര പ്രധാന സ്ഥലങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള പഠനങ്ങളും ഇതോടൊപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.