അബ്ഹയിലെ സംഘടനകളുടെ കൂട്ടായ ശ്രമം കൊല്ലം സ്വദേശിക്ക് ആശ്വാസമായി

അബ്ഹ: ദീർഘനാളായി നാട്ടിൽ പോവാൻ കഴിയാതിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി മനോജ് അബ്ഹയിലെ വിവിധ പ്രവാസി സംഘടനകളുടെ സഹായത്താൽ നാടണഞ്ഞു. നിർമാണത്തൊഴിലാളിയായ ഇദ്ദേഹം ആറു വർഷമായി അബഹയിൽ ജോലി ചെയ്തുവരുകയായിരുന്നു. ജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് കൈക്കും കാലിനും ഗുരുതര പരിക്കേറ്റ് ഖാലിദിയ മെഡിക്കൽ സെൻററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

രണ്ടു വർഷത്തിലധികമായി ഒളിച്ചോട്ടക്കാരനായി (ഹുറൂബ്) രേഖപ്പെടുത്തിയിരുന്ന ഇദ്ദേഹത്തെ നാട്ടിൽ കയറ്റിവിടുന്നതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സേവന വിഭാഗം അംഗമായ ബിജു ആർ. നായർ (സമന്വയ), ഒ.ഐ.സി.സി ദക്ഷിണമേഖല സെക്രട്ടറി പ്രകാശൻ നാദാപുരം എന്നിവർ സഹായവുമായി രംഗത്തുവന്നു.

രേഖകളെല്ലാം ശരിയാക്കിയപ്പോൾ അസീർ പ്രവാസി സംഘം ഇദ്ദേഹത്തിന് നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റും യാത്രാസഹായിയെയും ഏർപ്പാടാക്കിക്കൊടുത്തു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അബ്‌ഹയിൽനിന്ന് ൈഫ്ല ദുബൈ വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. അസീർ പ്രവാസി സംഘം നേതാക്കളായ വഹാബ് കരുനാഗപ്പള്ളി, ബാലഗോപാൽ, മുസ്തഫ തുടങ്ങിയവർ വിമാനത്താവളത്തിൽ മനോജിനെ യാത്രയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.