സൗദി അറേബ്യയുടെ പനിനീർപൂക്കളുടെ നഗരമാണ് താഇഫ്. വിശാലമായ വാടികളിലും പർവതങ്ങളിലും വളരുന്ന സുഗന്ധമുള്ള റോസാപ്പൂക്കൾക്ക് തായിഫ് ലോകപ്രശസ്തമാണ്. അതിനാലാണ് റോസാപ്പൂക്കളുടെ നഗരമെന്ന് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാ വസന്തകാലത്തും, വാദി മഹ്‌റത്തിന്റെ താഴ്‌വര മുതൽ നഗരത്തിന്റെ തെക്ക് 2,500 മീറ്റർ ഉയരത്തിലുള്ള അൽ ഷാഫ പർവതനിര വരെ റോസാപ്പൂക്കൾ പൂക്കും.
30 ഇതളുകളുള്ള ദമസ്ക് റോസാപ്പൂക്കളാണ് ഇവിടെ വിടരുന്നത്. 900-ത്തിൽപരം റോസാപ്പൂ പാടങ്ങളിൽ നിന്നും 30 ദശലക്ഷത്തോളം പൂക്കളിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള റോസ് ഓയിൽ, അത്തർ, റോസ് വാട്ടർ തുടങ്ങിയവ നിർമിക്കുന്നത്.ലോകമെമ്പാടുമുള്ള ആഡംബര ബ്രാൻഡുകളുടെ സുഗന്ധദ്രവ്യങ്ങളിൽ കലർത്തുന്നതും ഇതാണ്. ഇവിടെയെത്തുന്നവർക്ക് ഗൈഡിന്റെ സഹായത്തോടെ റോസ് ഫാക്ടറികളിലൊന്നിൽ മുഴുവൻ പ്രവർത്തനവും നേരിട്ട് കാണാനാകും. ദമസ്ക് റോസാപ്പൂക്കളാൽ നിർമിച്ച റോസ് ഓയിൽ, അത്തർ, റോസ് വാട്ടർ, സോപ്പുകൾ, എന്നിവ തായിഫിന്റെ സെൻട്രൽ മാർക്കറ്റിൽ നിന്നും ലഭ്യമാണ്.
മണൽ നിറമുള്ള കെട്ടിടങ്ങളുടെയും സമുച്ചയങ്ങളുടെയും ഇടനാഴികയ്ക്കിടയിലാണ് താഇഫ് സെൻട്രൽ മാർക്കറ്റ്. നാടൻ തേൻ, പെർഫ്യൂം റോസ് വാട്ടർ, റോസ് ഓയിൽ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം നിരത്തിവെച്ച അങ്ങാടിയാണിത്. യെമനി കല്ലുകൾ പതിച്ച വെള്ളിയാഭരണങ്ങളും മദീനയുടെ സമീപത്തു നിന്നും ഖനനം ചെയ്തെടുത്ത സ്വർണ്ണത്തിൽ തീർത്ത ആഭരണങ്ങളുമാണ് മറ്റൊരു പ്രധാന ആകർഷണം. നെയ്യ് ഊദ്, അലങ്കാര വാളുകൾ, ഔഷധങ്ങൾ എന്നിവയും സുലഭമാണ്.
താഇഫിലെ റോസ് ഫെസ്റ്റിവലും പ്രധാന ആകർഷങ്ങളിലൊന്നാണ്.എല്ലാ വർഷവും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഖദീറയിലെ കിംഗ് ഫൈസൽ പാർക്കിൽ നടക്കുന്ന ഉത്സവത്തിലാണ് തായിഫിന്റെ റോസ് ഫെസ്റ്റിവൽ നടക്കുക.എല്ലാ നിറങ്ങളിലുമുള്ള 15,000-ലധികം ഇനം പൂക്കളൾ ഉൾപ്പെടെ 100,000 പൂക്കൾ കൊണ്ട് നിർമ്മിച്ച 750 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പുഷ്പ പരവതാനിയാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഏപ്രിലില്‍ മൊട്ടിട്ട് ആഗസ്റ്റില്‍ റോസാപ്പൂക്കൾ വിടരുന്ന സമയത്തിനിടയ്ക്കായാണ് സൂഖ് ഒകാസ് കള്‍ച്ചറല്‍ ക്രൗണ്‍ പ്രിന്‍സ് കാമല്‍ ഫെസ്റ്റിവലുമെല്ലാം അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.