ഹുറൂബ് വ്യവസ്ഥയിൽ പരിഷ്കരണവുമായി സൗദി

ജിദ്ദ: 'ഹുറൂബ്' നിയമത്തിൽ മാറ്റം വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. പരാതി കിട്ടിയാൽ അത് ഹുറൂബായി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് അനുവദിക്കുന്നതാണ് നിയമത്തിൽ വരുത്തിയ പുതിയ മാറ്റം. 60 ദിവസത്തിനുള്ളിൽ രാജ്യം വിടുകയോ സ്പോൺസർഷിപ്പ് മാറുകയോ ചെയ്യാം. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ 60 ദിവസം പൂർത്തിയാവുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടുത്തും. നിയമത്തിലെ മാറ്റം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.


വിദേശ തൊഴിലാളിക്കെതിരെ തൊഴിലിൽനിന്ന് വിട്ടുനിൽക്കുന്നെന്നോ തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്പോൺസർ നൽകുന്ന പരാതിയിൽ മന്ത്രാലയം സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. പുതുതായി ഹുറൂബ് ആകുന്നവർക്കാണ് ഈ മാറ്റം ബാധകം. നേരത്തെ ഹുറൂബ് ആയവർക്ക് ഇന്ന് മുതൽ 15 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറാനും അവസരമുണ്ട്. ഇത് ഹൗസ് ഡ്രൈവറുൾപ്പടെയുള്ള സ്വകാര്യ, ഗാർഹിക വിസയിലുള്ളവർക്ക് ബാധകമല്ലെന്നാണ് സൂചന. സ്പോൺസർഷിപ്പ് മാറുന്ന ഹുറൂബുകാരായ തൊഴിലാളികളുടെ ലെവി, സ്പോൺർഷിപ്പ് മാറ്റ ഫീസ്, ഇഖാമ ഫീസ് തുടങ്ങിയ വിവിധ സർക്കാർ ഫീസുകൾ പുതിയ തൊഴിലുമടയാണ് അടക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.