പുഴയോരങ്ങളിലും ചതുപ്പ് നിലങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കണ്ടല്‍ കാടുകളിലേക്ക് ഒരു തലമുറയുടെ നോട്ടത്തെ പതിപ്പിക്കാന്‍ പൊക്കുടന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്‍െറ പ്രസക്തി. കേരളത്തിലെ സാമ്പ്രദായികമായ 'കടലാസ് പരിസ്ഥിതി' പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായി മണ്ണില്‍ ഇറങ്ങിക്കൊണ്ട് തന്നെയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് പൊക്കുടേട്ടന്‍ അവലംബിച്ചത്. അതിനാല്‍ തന്നെ മണ്ണില്‍ കാലുകുത്തിയ, ചെളിപുരണ്ട ഒരു മനുഷ്യന്‍െറ അനുഭവത്തിന്‍െറ കരുത്ത് പൊക്കുടേട്ടന്‍െറ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരുന്നു.
ഇതിന് ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ദലിത് ബോധ്യത്തിലൂടെ ജീവിച്ച് കീഴാളരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി തനിക്ക് കിട്ടിയ ഒരോ വേദിയിലും വാക്കുകള്‍ ഉച്ചരിച്ച ആളുമാണ് അദ്ദേഹം. ഇത്തരം കീഴാള ബോധത്തിന്‍െറ അനുഭവപരമായ ഒരു കരുത്താണ് പൊക്കുടനെ മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പാരിസ്ഥിതികമായ ഉണര്‍വിന്‍െറ പിന്നില്‍ തീര്‍ച്ചയായും ഈ മനുഷ്യന്‍െറ വിയര്‍ക്കുന്ന കൈകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ കണ്ടല്‍ ഒരു മരം മാത്രമല്ല, മനോഭാവം കൂടിയാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞ് കൊണ്ടേയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.