‘തിരികെ സ്കൂളിലേക്ക്​’ കാമ്പയിനി​െന്‍റ ഭാഗമായി ദാനാ മാളിൽ നടന്ന ആഘോഷ പരിപാടി

'തിരികെ സ്കൂളിലേക്ക്​': കുട്ടികളുടെ ആവേശത്തിനൊപ്പം ലുലു ഹൈപ്പർമാർക്കറ്റും

മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതി​െന്‍റ ആവേശത്തി​ലുള്ള കുട്ടികൾക്കൊപ്പം ചേർന്ന്​ ലുലു ഹൈപ്പർമാർക്കറ്റും. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി സ്കൂളികളിലേക്ക്​ പോകാൻ തയ്യാറെടുക്കുന്ന കൊച്ചു പ്രതിഭകൾക്ക്​ വേണ്ടതെല്ലാം ഒരുക്കിയാണ്​ ലുലു ഹൈപ്പർമാർക്കറ്റ്​ ആവേശത്തിനൊപ്പം ചേരുന്നത്​. 'തിരികെ സ്കൂളിലേക്ക്​' എന്ന പേരിലുള്ള കാമ്പയിൻ ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​ ഔട്ട്​ലെറ്റുകളിൽ ആരംഭിച്ചു.


കാമ്പയി​െന്‍റ ഭാഗമായി ബുധനാഴ്ച വൈകുന്നേരം ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്​.എഫ്​) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ്​ പ്രതിനിധികളും പ​ങ്കെടുത്തു. കുട്ടികൾക്കായി ഒരുക്കിയ ബസ്​ റൈഡും വിവിധ കളികളും വിനോദ പരിപാടികളും ഉദ്​ഘാടന പരിപാടിയുടെ പൊലിമ വർധിപ്പിച്ചു.

സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ ആവശ്യമായ എല്ലാ സാധനങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്​. സ്കൂൾ യൂണിഫോം, ഷൂസ്​, സ്കൂൾ ബാഗ്​, സ്​റ്റേഷനറി സാധനങ്ങൾ, ലഞ്ച്​ ബോക്സ്​ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ്​ കുട്ടികളെ കാത്തിരിക്കുന്നത്​.


നേരിട്ടുള്ള പഠനത്തിനൊപ്പം ഓൺ​ലൈൻ പഠന പ്രവർത്തനങ്ങളും ഉണ്ടാകുമെന്നതിനാൽ ലാപ്​ടോപ്പ്​, ഡിവൈസുകൾ, ഗാഡ്ജറ്റുകൾ, പ്രിന്‍റർ, ടാബ്​ തുടങ്ങിയവക്ക്​ ആകർഷകമായ ഓഫറുകളും ലഭ്യമാണ്​. ന്യൂട്രല്ല സ്​പ്രെഡ്​, ബർഗർ, ചിപ്സ്​ തുടങ്ങിയ കുട്ടികളുടെ ഇഷ്ട സ്നാക്സുകൾ, കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന്​ ഹൈജീൻ ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും.

സ്കൂൾ ടൈം പ്രൊമോഷൻ ബഹ്​റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്​റ്റംബർ 15 വരെ നീണ്ടുനിൽക്കും. www.LuluHypermarket.ccom എന്ന ​വെബ്​സൈറ്റിൽ ഓൺലൈനായും ലുലു ഷോപ്പിങ്​ ആപ്പ്​ മുഖേനയും ഈ ഷോപ്പിങ്​ ഉൽസവത്തിൽ പങ്കുചേരാവുന്നതാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.