കൽപറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പി ച്ച് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ ഉജ്ജ്വല പ്രതി ഷേധ റാലിയും പൊതുസമ്മേളനവും നടത്തി. വനിതകളും വിദ്യാർഥികളുമടക്കം വൻജനാവലി അണി നരന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉശിരൻ മുദ്രാവാക്യങ്ങൾ ഉയർന്നു. ഗൂഡലായി ക നറാ ബാങ്ക് പരിസരത്ത്നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി വിജയ പമ്പ് പരിസരത്ത് സമാപിച്ചു. പ ്രകടനത്തിന് നവാസ് പൈങ്ങോട്ടായി, ജലീൽ കണിയാമ്പറ്റ, എം.പി. അബൂബക്കർ, പി. നുഅ്മാൻ, എ. സി. ആലിക്കുട്ടി, മുഹമ്മദ് കലവറ, ജമീല മേപ്പാടി. വി.വി. ഷമീർ നിഷാദ്, ആർ.വി. ശുഹൈബ് മുഹമ ്മദ്, ഷർബിന ഫൈസൽ എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.
പൗരത്വത്തിെൻറ പേരിൽ രാജ്യം തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ആർ.എസ്.എസും മോദിയും സംഘ്പരിവാർ കക്ഷികളും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ രണ്ടാക്കി രാജ്യത്തെ പിളർപ്പിലേക്കാണ് നയിക്കുന്നത്. ഇതിനെതിരായി വിദ്യാർഥികളും സംഘടനകളും പാർട്ടികളും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങൾക്കൊപ്പം ഇന്ത്യയിലെ എഴുത്തുകാരും ജനാധിപത്യ-മതേതര വിശ്വാസികളും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇപ്പോൾ അലയടിക്കുന്ന പ്രതിഷേധം രാഷ്ട്രീയ വിപ്ലവമല്ല, പൗരത്വ വിപ്ലവമാണെന്നും ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരിം, വെൽഫെയർ പാർട്ടി വയനാട് ജില്ല സെക്രട്ടറി വിനു പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സി.കെ. സമീർ സ്വാഗതവും വൈസ് പ്രസിഡൻറ് നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
പടിഞ്ഞാറത്തറ പഞ്ചായത്ത് ബഹുജന റാലി
പടിഞ്ഞാറത്തറ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. റാലിക്കുശേഷം നടന്ന ഭരണഘടന സത്യപ്രതിജ്ഞക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. ചേരിയം കൊല്ലി പള്ളി വികാരി ശാന്തി ദാസ്, എം. മുഹമ്മദ് ബഷീർ, കെ. രവീന്ദ്രൻ, ജോണി നന്നാട്ട്, ശിഹാബുദ്ദീൻ തങ്ങൾ, കെ.എസ്. മുഹമ്മദ് സഖാഫി, പി. രാജീവൻ, മൊയ്തീൻ കുട്ടി യമാനി, യു.സി. ഹുസൈൻ, കെ. ബഷീർ, ജി. ആലി, മജീദ് സഖാഫി, എം.ജി. സതീഷ് കുമാർ, സി. റഷീദ്, കെ. മമ്മുട്ടി, ജോസഫ് മാസ്റ്റർ, കെ. നുറുദ്ദീൻ, പി. അബു, പി.കെ. അബ്ദുറഹിമാൻ, പി.കെ. ദേവസ്യ, എം. ഇബ്രാഹീം മുസ്ലിയാർ, ടി. ബഷീർ മൗലവി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജനപ്രതിനിധികളായ പി.സി. മമ്മുട്ടി, പി.വി. ജോസഫ്, പി.ജി. സജേഷ്, കെ. ഹാരിസ്, നസീമ പൊന്നാണ്ടി, സിന്ധു പുറത്തുട്ട്, സി. ആസ്യ, എ.കെ. ബാബു, സി.ഇ. ഹാരിസ്, സി. ബുഷറ, എ. ഉഷ, കെ.എസ്. സന്തോഷ്, അമ്മദ് കട്ടിയാടൻ, ശാന്തിനി ഷാജി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ബഹുജനറാലി
കാട്ടിക്കുളം: പൗരത്വ ഭേദഗതിക്കെതിരെ തിരുനെല്ലി പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ബഹുജനറാലി നടത്തി. കാട്ടിക്കുളം പൊലീസ് സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം ഫാ. വര്‍ഗീസ് വടക്കേതില്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് ജി. മായാദേവി അധ്യക്ഷത വഹിച്ചു. പി.വി. സഹദേവന്, ജില്ല പഞ്ചായത്തംഗം പി. ഇസ്മായില്‍, ഉമ്മര്‍ ഖാലി, റഷീദ് തൃശ്ശിലേരി, ഹാരിസ് കാട്ടിക്കുളം, സി.കെ. ശങ്കരന്, എം. മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
ആസാദി കോർണർ
കൽപറ്റ: എൻ.ആർ.സി, സി.എ.എ നിയമങ്ങൾക്കെതിരെ ആസാദി കോർണറുമായി എം.എസ്.എഫ്. കൽപറ്റയിൽ ആസാദി കോർണറിെൻറ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും വിവിധ കാമ്പസുകളിൽനിന്നും പഞ്ചായത്ത് കമ്മിറ്റികളിൽനിന്നുമുള്ള വിദ്യാർഥികളുടെ നേതൃത്വത്തിൽ കോർണറിലെത്തി ആസാദി മുദ്രാവാക്യം മുഴക്കും. ജില്ല പ്രസിഡൻറ് പി.പി. ഷൈജൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റമീസ് പനമരം, അമീൻ ഫവാസ്, കെ.ജെ. അജിത്ത്, അനസ്, അംജദ് അലി എന്നിവർ പങ്കെടുത്തു.
ജനകീയ റാലി
മുട്ടിൽ: പൗരത്വ നിയമത്തിനെതിരെ മാണ്ടാട് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ റാലിയും ജനകീയ സദസ്സും സംഘടിപ്പിച്ചു. റാലിക്ക് ലീഗ് കൽപറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് നീലിക്കണ്ടി സലാം, ലീഗ് മുട്ടിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി കക്കറത്ത് ലത്തീഫ്, യൂത്ത് കോൺഗ്രസ് വയനാട് പാർലമെൻറ് മണ്ഡലം ജനറൽ സെക്രട്ടറി ശശി പന്നിക്കുഴി, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് രവീന്ദ്രൻ, ലീഗ് ശാഖ പ്രസിഡൻറ് വി.പി. അബ്ദുറഹ്മാൻ, വി. സിറാജ്, എൻ.ബി. ഫൈസൽ, നജീബ് മാണ്ടാട്, എം.എ. റഹീം, നസീമ മങ്ങാടൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ജനകീയ സദസ്സ് ഡി.സി.സി ജില്ല എക്സിക്യൂട്ടിവ് അംഗം എം.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത്ലീഗ് ജോയൻറ് സെക്രട്ടറി ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി.
പൊഴുതനയിൽ പൊതുജനറാലി
വൈത്തിരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊഴുതന പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ പൊതുജനറാലി നടത്തി. നൂറുകണക്കിനാളുകൾ അണിനിരന്ന റാലി ഇടിയംവയൽ മുതൽ പൊഴുതനവരെ നീണ്ടു. പൊഴുതനയിൽ നടന്ന പൊതുയോഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ. ജമാൽ, എം. സെയ്ത്, നാസ്സർ കാദിരി, എം. ശിവരാമൻ, എം. ബാലൻ എന്നിവർ സംസാരിച്ചു. കെ.കെ. ഹനീഫ സ്വാഗതവും എം.എം. ജോസ് നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് സമരജ്വാല ഇന്ന്
മുട്ടിൽ: മതേതര ഇന്ത്യയുടെ വിണ്ടെടുപ്പിന് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് സമരജ്വാല സംഘടിപ്പിക്കും. ലീഗ് ജില്ല വൈസ് പ്രസിഡൻറ് എൻ.കെ. റഷീദ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.